ARTICLES

ദേവാലയത്തിന്‍റെ സാന്ദ്രമായ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന പാട്ടുകളാണ് ക്രിസ്തീയ ഗാനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുയരുക.  എന്നാല്‍ ഈ സംഗീതസങ്കല്‍പ്പത്തില്‍നിന്ന് തെറ്റിപ്പിരിയുകയാണ്, ഈ സമാഹാരത്തിലെ ഗാനങ്ങള്‍.  വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും പുത്തന്‍ ഭാഷ്യങ്ങള്‍ തിരയുന്ന ജീവഗീതികളാണിവ...

 

ദേവദാരുക്കളുടെയും മുന്തിരിവള്ളികളുടെയും അമരഭൂമിയായ ലെബനോന്‍റെ പ്രിയപുത്രനായ ഖലീല്‍ ജിബ്രാന്‍റെ  "പ്രവാചകന്‍" എന്ന യോഗാത്മക കാവ്യത്തില്‍

 
ആയിരത്തി തൊള്ളായിരത്തി എണ്പതുകളിലും തൊണ്ണൂറുകളിലും കേരള സമൂഹത്തിലുണ്ടായ ബദൽ രാഷ്ട്രീയ, ദൈവശാസ്ത്ര ചിന്തകളുടേയും ആവിഷ്കാരങ്ങളുടേയും ഭൂമികയിലാണ് "പാടമൊന്നായ്" എന്ന സംഗീത പ്രസ്ഥാനത്തിൻറെ ആവിർഭാവം അടയാളപ്പെടുത്തേണ്ടുന്നത്. മിഷണറി ദൈവശാസ്ത്രത്തിന്റെ ശേഷിപ്പായ ജ്ഞാന കീർത്തനങ്ങളും ക്രിസ്തിയ കീർത്തനങ്ങളും, വൈയക്തിക ആത്മീയതയിൽ അധിഷ്ഠിതമായ കൺവെൻഷൻ ഗാനങ്ങളും, ആശ്വാസ ഗീതങ്ങളും, ഉണർവു ഗാനങ്ങളും ക്രിസ്തിയ വിശ്വാസത്തെയും സാക്ഷ്യത്തെയും സഭയുടെ ദൗത്യത്തെയും നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ...
 

പാടാമൊന്നായ്...... എന്ന സംജ്ഞയില്‍ത്തന്നെ കൂട്ടായ്മയുടെ വിവക്ഷയുണ്ട്.  അത് ഏത് സ്ത്രീകളുടെ കൂടിവരവുകളിലും ഈ ഒരു കൂട്ടായ്മയുടെ പിന്‍ബലം കാണാവുന്നതാണ്.  ചില പൊതുവായ പാട്ടുകള്‍ ഒരുമിച്ച് ചേര്‍ന്നുപാടി ആ പരിപാടിക്ക്  ജീവന്‍ കൊടുക്കുവാനും അതിനെ ആഘോഷിക്കുവാനും സ്ത്രീകള്‍ ശ്രമിക്കാറുണ്ട്. പാടാമൊന്നായ്..... എന്ന ശീര്‍ഷകം തന്നെ കൂട്ടായ്മയുടെയും കരുതലിന്‍റെയും പാരസ്പര്യത്തിന്‍റെയും ഒക്കെ ആകെത്തുകയാ...

 
1. ആമുഖം

ഗാനങ്ങള്‍ ഏതു സംസ്കാരത്തിന്റെയും ഒരു അവിഭാജ്യ ഭാഗമാണ്. ഗാനങ്ങളുടെ  വൈവിധ്യവും ബാഹുല്യവും ചലനാത്മകമായ ഏതു സംസ്കാരത്തെക്കുറിച്ചുമുള്ള ധാരാളം കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റേതൊരു കലാരൂപത്തേക്കാളും ഒരു സംസ്കാരത്തിന്റെ ലോകവീക്ഷണവും ആത്മീയതയും വെളിവാക്കുന്നത്  ഗാനങ്ങളാണ്. ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തില്‍ നിന്നുമുള്ള ഭജനുകള്‍, ബംഗാളി അവധൂത  പാരമ്പര്യത്തില്‍ നിന്നുള്ള ബാവുള്‍ ഗാനങ്ങള്‍, പ്രാട്ടെസ്റ്റന്‍റ് പ്രസ്ഥാനത്തില്‍ നിന്നുള്ള കീര്‍ത്തനങ്ങ...