SONG DETAILS

8. Irul poothu nilkumee

Lyricist:PY Balan
Composed By:Santhosh George Joseph
Singers:Sudhishlal

About The Song

‘ഇരുൾ പൂത്തു നിൽക്കുമീ' 

1987 ൽ മാവേലിക്കര എം.ജെ.എം. സെന്ററിൽ വച്ച് ഡൈനാമിക് ആക്ഷൻ സംഘടിപ്പിച്ച ജനകീയ ഗാന ശില്പശാലയിൽ വെച്ചാണ് ഈ ഗാനം രചിച്ചത്. സി. ബാബു സാർ നേതൃത്വം നൽകിയ ഈ ശില്പശാലയിൽ മാവേലിക്കരയിൽ നിന്നും രാമചന്ദ്രൻ എന്ന കർണ്ണാടക സംഗീതജ്ഞനും തിരുവനന്തപുരത്തു നിന്ന് സലീം, ലാൽ ലൂക്കോസ് എന്നിവരും പങ്കെടുത്തതായി ഓർക്കുന്നു. ശാസ്ത്രീയ സംഗീതം പരമപ്രധാനമാണെന്നും ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഇല്ലാതെയാണ് ജനകീയ ഗാനങ്ങൾ രൂപപ്പെടുത്തുന്നതെന്നും രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.. ശാസ്ത്രീയ സംഗീതവും ജനകീയ ഗായകർക്കു വഴങ്ങുമെന്നു പറഞ്ഞുകൊണ്ട് സലീം കർണാടിക്, ഹിന്ദുസ്ഥാനി രീതികളിൽ ശിവരഞ്ജിനി രാഗം ഓടക്കുഴലിൽ വായിച്ച് അവതരിപ്പിച്ചു. ജനകീയ ഗാനങ്ങൾക്കുമേൽ ശാസ്ത്രീയസംഗീതത്തിന്റെ മേൽക്കൈ ചോദ്യം ചെയ്തു കൊണ്ട് ജനകീയ ഗാനങ്ങളാണ് മറ്റെല്ലാ ഗാനശാഖകളേക്കാറും പ്രാധാന്യമർഹിക്കുന്നതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. എന്നാൽ ജനകീയ ഗാനങ്ങളും സിനിമാഗാനങ്ങളും ലളിതഗാനങ്ങളും നാടൻ പാട്ടുകളും ശാസ്ത്രീയ ഗാനങ്ങളും ഭക്തിഗാനങ്ങളുമെല്ലാമടങ്ങുന്നതാണ് ഗാനസാഹിത്യമെന്നും ഒന്നിനെയും തള്ളിക്കളയാൻ പാടില്ലെന്നും ചർച്ചയുണ്ടായി. ഈ ശില്പശാലയിൽ എം.ജെ.എം. സെന്റർ ഡയറക്ടർ ബ്രദർ വിൻസെന്റ് 'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ' എന്ന സിനിമാഗാനം പാടി പ്രഭാതധ്യാനത്തിനു നേതൃത്വം നൽകിയതായി ഓർക്കുന്നു. ഇങ്ങനെ സമ്മിശ്ര ചിന്തകൾ രൂപപ്പെട്ട ഗാനശില്പശാലയിൽ രൂപപ്പെട്ട ഒരു ഗാനമാണ് 'ഇരൂൾ പൂത്തു നിൽക്കുമീ' എന്ന ഗാനം.

‘ഇരുൾ പൂത്തുനിൽക്കുമീ രാവിന്റെ ചില്ലയിൽ ഒരു ചെറു പൂവിരിഞ്ഞു' എന്നിങ്ങനെ ഇരുളിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ് ഈ ഗാനം ആരംഭിയ്ക്കുന്നത് കറുപ്പും വെളുപ്പും ചേർന്ന് സൃഷ്ടിക്കുന്ന സൗന്ദര്യത്തെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്. ഇരുളിന്റെയും യാത്രയുടെയും ബിംബങ്ങളെ കൂട്ടിയിണക്കി മാറ്റത്തിന്റെ ചിത്രം വരയ്ക്കുകയാണ്. നോവ് ഉരുകി ജ്വലിയ്ക്കുന്ന അശാന്തിയുടെ കണ്ണിനെ പരിവർത്തനത്തിന്റെ മറ്റൊരു ബിംബമായി ഈ ഗാനത്തിൽ കാണാം.

പി. വൈ. ബാലൻ ,തിരുവനന്തപുരം 
11 ജൂലൈ 2021

Music Programming: Akash Philip Mathew
Studio: Paattupetty Studio, Chengannur.
Camera: Joel Jogy & Anto Santhosh
Visual concept, Video editing and Colour grading: Jeevan K Babu


Notation

About The Lyricist

PY Balan
പി. വൈ ബാലൻ  തിരുവനന്തപുരം  ജില്ലയിലെ കടലോര ഗ്രാമമായ പുല്ലുവിള സ്വദേശിയാണ്. 1985 മുതൽ പ്രോഗ്രാം ഫോർ  കമ്മ്യൂണിറ്റി ഓർഗനൈസേഷൻ, ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് ഫിഷർമെൻസ് ഫെഡറേഷൻ എന്നീ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി ഓർഗനൈസറായി പ്രവർത്തിച്ചു. 1981 ൽ  സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ട്രോളിംഗ് നിരോധനത്തിനായി നടത്തിയ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സമരത്തിൽ സംഘാടകനായി പങ്കെടുത്തു. കഴുതയും വിശുദ്ധരും (2000), ഇടംവലം(2014), ശബ്ദത്തിന്റെ കടൽ(2018) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ  ലിറ്ററേച്ചറിൽ  കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘The two named boy’ എന്ന ഇംഗ്ലീഷ് മലയാളം  കഥാസമാഹാരത്തിൽ  അതേ പേരുള്ള കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമകാലീന മലയാളം, കലാകൗമുദി, ചന്ദ്രിക തുടങ്ങിയ ആനുകാലിക വാരികകളിൽ ബാലന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.    
ഭാര്യ അമ്പിളികുമാരി അസിസ്റ്റന്റ് മാനേജരായി ഏഷ്യാനെറ്റിൽ  നിന്നും  റിട്ടയർ  ചെയ്തു. മകൾ മീനു സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ആദ്യകാല കവിതകളിൽ  പ്രകടമായ ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങൾക്കായിരുന്നു പ്രാധാന്യം  കൊടുത്തിരുന്നത്. എന്നാൽ പൊതുവേ അന്തരിക പ്രകൃതിയിലേക്കും ബാഹ്യപ്രകൃതിയിലേക്കും  ബാലന്റെ കവിതകൾ  വ്യാപരിയ്ക്കുന്നുണ്ട്. കടലോര മേഖലയിൽ നിന്നുള്ള വ്യക്തിയായതു കൊണ്ടു തന്നെ കടലും, കടലോര ജനതയും, കടലോര ജീവിതവും  ബാലന്റെ കവിതകളിൽ കടന്നുവരുന്നുണ്ട്. സാമൂഹ്യ ഇടപെടലിലും രാഷ്ട്രീയ പ്രവർത്തനത്തിലും ഗൗരവമായ താത്പര്യമുള്ളപ്പോൾ തന്നെ വ്യക്തിഗതവും വൈകാരികവുമായ ഒരു പാത്തോസ് (ശോകം) ബാലന്റെ കവിതകളിൽ പ്രകടമാണ്.

About The Composer

Santhosh George Joseph
Lyricist, music composer and music teacher. 

He has written composed around 300 songs both devotional and secular.
 
He has brought out music Albums Padamonnai, (Producer: Santhosh George) Poomazhayayi (Producer: Noble John) and Jeevadhara (Producer: Abraham Parangot). Many of his songs are published in the song books Padamonnai by Kristhava Sahithya Samithi and Janakeeya Ganangal by Dynamic Action.

Educational Qualification: MSc Communication Studies, Madurai Kamaraj University and MA English Literature, Kerala University .

Worked in Chattisgarh focusing on people’s theatre and organised a theatre group Lok Sanskritik Manch along with Shankar Mahanand. Worked as the Communication Secretary of Student Christian Movement of India, Bangalore, Programme Coordinator of the Thiruvalla Sanghom, Founder and Coordinator of Mediact, (Media Education for Awareness and Cultural Transformation) Thiruvananthapuram and Catalyst of kanthari International Institute of Social Entrepreneurs., Thiruvananthapuram. At present he is working as the director of Resonance School of Music, Thiruvananthapuram teaching western vocal music.

He is married to Suneela Jeyakumar who is working as an officer at Life Insurance Corporation of India, Thiruvananthapuram. He has three children Sangeeth, Ameya and Shreya.