SONG DETAILS

14.Shadvala Theerangal

Lyricist:Dr Yacob Thomas
Composed By:Santhosh George Joseph
Singers:Arjuram PN

About The Song

2003 ൽ മണ്ണന്തല ജെ എം എം സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംഗീതശില്പശാലയിലാണ് ഈ ഗാനം രചിയ്ക്കപ്പെട്ടത്. ആകമാനമായ സമാധാനം (Shalom) എന്നതായിരുന്നു ആ ശില്പശാലയുടെ തീം. പെണ്ണമ്മഭവനത്തിൽ നടന്നുവന്ന ദൈവശാസ്ത്ര- സാമൂഹിക ചർച്ചകളുടെ ഒരുതലവും ഇതിന്റെ ഉള്ളടക്കമായി മാറി. സമൂഹം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന തിരിച്ചറിവിൽ അതിനെ പ്രതിരോധിക്കാൻ ബദലുകൾ രൂപപ്പെടുത്തണമെന്ന ആഹ്വാനങ്ങൾ നിരന്തരം അന്നത്തെ ചർച്ചകളിൽ ഉയർന്നിരുന്നു. കുരിശ് എന്ന ചിഹ്നമാണ് ഈ ബദലുകളുടെ അടയാളമായി കണ്ടിരുന്നത്. ഓരോകാലത്തെയും സാമൂഹികതയിൽ നീതിയുടെ ചിഹ്നമായി ക്രൂശിനെ വിശ്വാസപ്രസ്ഥാനങ്ങൾ ഉന്നയിച്ചിരുന്നു. സമൂഹം എത്രമാത്രം ദുരന്തങ്ങളിൽ പതിച്ചാലും കുരിശിന്റെ സ്വപ്നം നമുക്ക് വിമോചനമായി ഉയരുന്നവെന്ന ചിന്തയാണ് ആ ചർച്ചകൾ മുന്നോട്ടുവച്ചത്.

പാട്ടെഴുതിയ കാലത്തുനിന്നും വ്യത്യസ്തമായ കാലത്തുനിന്ന് അതിനെ വീണ്ടും കേൾക്കുമ്പോൾ അന്നത്തെ കാഴ്ചപ്പാടുകളോടു കലഹംതോന്നുന്നുണ്ട്. ലോകം മാനവാനന്തരദർശത്തിലേക്കു വളർന്നിരിക്കുന്ന ഇന്നത്തെ കാലത്ത് പ്രണയത്തിനകമേ വാൾ നുഴയുന്നു പോലുള്ള വരികൾക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന് സംശയമാകുന്നു. ശാന്തിയെക്കുറിച്ചും നീതിയെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പുതിയകാലം പറയുന്നത്. ജീവൻ എന്ന പ്രതിഭാസം കൃത്രിമബുദ്ധിയുടെ കാലത്ത് വ്യത്യസ്തമായ അനുഭവമായി മാറുന്നു. ഓരോകാലത്തും നമ്മൾ ഉൾപ്പേറുന്ന ചിന്തകളുടെ അടയാളമാണ് അതാതു കാലത്തെ സൃഷ്ടികൾ. ഞാൻ കടന്നുവന്ന ചിന്തകളുടെ വഴികളിൽ ഈ പാട്ടു നില്ക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇതിനെ വീണ്ടും കേൾക്കുന്നു.

ഇത് കേൾക്കുമ്പോൾ ആർട്ടിഫിഷ്യൽ ബുദ്ധിയോടു കലഹിക്കുന്ന ക്രിസ്തുവും ക്രൂശും എന്റെ മുന്നിൽ നില്ക്കുന്നുണ്ട് എന്നുമാത്രം പറയട്ടെ. ഈ കാലത്തിന്റെ പുതിയപാട്ടുകൾ ഇനിയും എഴുതപ്പെടേണ്ടിയരിക്കുന്നുവെന്നും തിരിച്ചറിയുന്നു.

യാക്കോബ് തോമസ്


Credits
Lyricist: Dr Yacob Thomas
Composer: Santhosh George Joseph
Singer: Arjuram PN
Music Programming: Anil BS
Studio: Pattupetti Studio, Chengannur
Camera: Azad AN
Visual concept, Video editing and colour grading: Jeevan K Babu

Notation

About The Lyricist

Dr Yacob Thomas
ഡോ യാക്കോബ് തോമസ് പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര സ്വദേശിയാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും മലയാള ഭാഷയിൽ എം എ യും കാലടി സംസ്ക്യത സർവ്വകലാശാലയിൽ നിന്ന് ആണത്തവും സാഹിത്യവും എന്ന വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇപ്പോൾ കൊടുങ്ങല്ലുർ ഗവൺമെൻ്റ് കോളജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്നു പെരുമ്പാവൂരിൽ താമസിക്കുന്നു.

അദ്ദേഹത്തിൻ്റെ ഗവേഷണ വിഷയങ്ങളിൽ ലിംഗനീതി പ്രതിനിധാനങ്ങൾ സാംസ്കാരിക പഠനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു സിനിമ പഠനങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 5 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ പതിവായി എഴുതാറുണ്ട്.
വിദ്യാർത്ഥി ജീവിതകാലത്ത് കേരള എസ് സി എമ്മും പെണ്ണമ്മ ഭവനവുമായി സജീവമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. വിവാഹിതനാണ്, ഭാര്യ: ഡെഫി പി ജെ, രണ്ടു മക്കളുണ്ട്

About The Composer

Santhosh George Joseph
Lyricist, music composer and music teacher. 

He has written composed around 300 songs both devotional and secular.
 
He has brought out music Albums Padamonnai, (Producer: Santhosh George) Poomazhayayi (Producer: Noble John) and Jeevadhara (Producer: Abraham Parangot). Many of his songs are published in the song books Padamonnai by Kristhava Sahithya Samithi and Janakeeya Ganangal by Dynamic Action.

Educational Qualification: MSc Communication Studies, Madurai Kamaraj University and MA English Literature, Kerala University .

Worked in Chattisgarh focusing on people’s theatre and organised a theatre group Lok Sanskritik Manch along with Shankar Mahanand. Worked as the Communication Secretary of Student Christian Movement of India, Bangalore, Programme Coordinator of the Thiruvalla Sanghom, Founder and Coordinator of Mediact, (Media Education for Awareness and Cultural Transformation) Thiruvananthapuram and Catalyst of kanthari International Institute of Social Entrepreneurs., Thiruvananthapuram. At present he is working as the director of Resonance School of Music, Thiruvananthapuram teaching western vocal music.

He is married to Suneela Jeyakumar who is working as an officer at Life Insurance Corporation of India, Thiruvananthapuram. He has three children Sangeeth, Ameya and Shreya.