SONG DETAILS

9. Vithubunnathenthe

Lyricist:Babu Kodamvelil
Composed By:Babu Kodamvelil
Singers:Jeevan K Babu

About The Song

ഉയിർപ്പിന്റെ കനവുകൾ 

തിരുവല്ല, മഞ്ഞാടിയിലുള്ള മാളിയേക്കൽ പെണ്ണമ്മ ഭവനം -ഡോ. എം എം തോമസിന്റെ ഭവനം -എന്റെ ജീവിത വഴിയിലെ സുപ്രധാന ഇടമാണ്. അദ്ദേഹത്തിനോടൊത്ത് അവിടെ ജീവിച്ച ഏതാനും വർഷങ്ങൾ ഒട്ടേറെ തിരിച്ചറിവുകളുടെ വെളിച്ചം കണ്ടെത്തിയ നാളുകൾ കൂടിയാണ്.
അദ്ദേഹത്തിന്റെ മരണം എന്നെ വ്യക്തിപരമായി വല്ലാതെ ഉലച്ചു. മരണശേഷം, ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ ഞാൻ ചില ദിവസങ്ങൾ താമസിക്കുകയുണ്ടായി. വെല്ലൂർ സി. എം സി യിൽ നടന്ന എന്റെ ചില രോഗ ചികിത്സകളുടെ ഭാഗമായിരുന്നു, ആ സന്ദർശനം.
ആ അമ്മച്ചിയുടെ വീട്ടിൽ വച്ചാണ് ഈ പാട്ട് എഴുതിയത്. മരണ ഭീതി ഈ പാട്ടിലുണ്ട്. എല്ലാവരെയും പോലെ മരണത്തെ വല്ലാതെ പേടിച്ചിരുന്ന ആ കാലം, പക്ഷെ പ്രത്യാശയുടെ ധൈര്യം ആർജിച്ച കാലം കൂടിയായിരുന്നു എനിക്ക്. മരണമെന്ന പൊരുളറിയാത്ത ചിരകടിയെ ഭയമുണ്ടെങ്കിലും ഉയിർപ്പിന്റെ കനവുകളാൽ നെഞ്ചകം പൂവണിയുന്ന സ്വപ്നം ഉറപ്പിക്കുകയാണ് ഈ പാട്ടിലൂടെ.
ഇക്കാലത്തു ഏറെ പ്രസക്തമാകുന്നു ഈ പാട്ട്, എന്നു ഞാൻ കരുതുന്നു. സുഹൃത്തുക്കളും ചങ്ങാതിമാരും കുടുംബാംഗങ്ങളുമായ അനേകർ,ഒട്ടേറെ പ്രതിഭകൾ, മരണപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്തും, ഉയിർപ്പിന്റെ പ്രത്യാശ ഉയർത്തിപ്പിടിക്കാൻ ധൈര്യം പകരുന്നു, ഈ ഗാനം.

 ബാബു കോടംവേലിൽ

Music Programming: Akash Philip Mathew
Video Recording: Anto Santhosh & Joel Jogy
Visual concept, Video editing and colour grading: Jeevan K Babu
Studio: Paattupetti, Chengannur


Notation

About The Lyricist

Babu Kodamvelil
Poet, lyricist and teacher. 

Wrote over 300 songs including Christian devotional and secular songs. He was presented with the first Dr Alexander Marthoma award for best Lyrics in 2017. 

He is a native of Elanthur, Vellappara in Pathanamthitta district. Parents: K Daniel and Saramma Daniel. 

Educational Qualifications: B.A.from St. Thomas College, Kozhencherry. M.A. from Catholicate College, Pathanamthitta. B.Ed from Mahatma Gandhi University.

He was the Chairperson of the Student Christian Movement (SCM), Kerala Region, Student Secretary, Member of the Central Committee of the Mar Thoma Yuvajana Sakhyam and Editor of Yuvadeepam.
 
He worked with various People's movements based in Pennamma Bhavanam, the house of former governor of Nagaland and eminent theologian Dr. M. M Thomas. He was the editor of the Malayalam section of the Thiruvalla Kristhava Sahithya Samithi (CSS). He has published three books including Kanivinte Uravakal, Marubhoomiyile Vakku and Biography of KM Chacko. 

He is at present working as a teacher at Government Model Residential Higher Secondary School, Aluva. 

Wife: Gracy Philip, teacher, St. Thomas Higher Secondary School, Keezhillam. Children: Jeevan K. Babu, Darshan. K. Babu