ARTICLES
പാടാമാന്നായി ഗാനങ്ങള്‍ : ഉള്ളടക്കവും സാധ്യതകളും
1. ആമുഖം

ഗാനങ്ങള്‍ ഏതു സംസ്കാരത്തിന്റെയും ഒരു അവിഭാജ്യ ഭാഗമാണ്. ഗാനങ്ങളുടെ  വൈവിധ്യവും ബാഹുല്യവും ചലനാത്മകമായ ഏതു സംസ്കാരത്തെക്കുറിച്ചുമുള്ള ധാരാളം കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റേതൊരു കലാരൂപത്തേക്കാളും ഒരു സംസ്കാരത്തിന്റെ ലോകവീക്ഷണവും ആത്മീയതയും വെളിവാക്കുന്നത്  ഗാനങ്ങളാണ്. ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തില്‍ നിന്നുമുള്ള ഭജനുകള്‍, ബംഗാളി അവധൂത  പാരമ്പര്യത്തില്‍ നിന്നുള്ള ബാവുള്‍ ഗാനങ്ങള്‍, പ്രാട്ടെസ്റ്റന്‍റ് പ്രസ്ഥാനത്തില്‍ നിന്നുള്ള കീര്‍ത്തനങ്ങള്‍ ഇവ ലോകവീക്ഷണത്തെയും ആത്മീയതയെയും പ്രതിനിധീകരിക്കുന്ന ഗാനങ്ങള്‍ക്ക് നല്ല ഉദാഹരണങ്ങളാണ്.

ഗാനങ്ങള്‍ക്ക് വിമോചനപരമായ ശക്തികളുണ്ടെന്നു കാണിക്കുന്നതിനും നമുക്ക് അസംഖ്യം ഉദാഹരണങ്ങളുണ്ട്. "വീഷാല്‍ ഓവര്‍കം” “ഓ ഫ്രീഡം” എന്നിവ അമേരിക്കന്‍ ഐക്യനാടുകളിലെ പൗരാവകാശ പ്രസ്ഥാനത്തെ പരിപോഷിപ്പിച്ച ഗാനങ്ങളാണ്. "രുകേ ന ജാ" "ഇസ്ലിയേ ആജ് സംഘര്‍ഷ് കീ" എന്നിവ ഇന്ത്യയിലെ ഫാക്ടറി തൊഴിലാളികളുടെ " പ്രസ്ഥാനത്തിന് പ്രചോദനമേകിയ ഹിന്ദി ഗാനങ്ങളാണ്.

സാമൂഹിക പരിവര്‍ത്തനത്തിനായുള്ള പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങളാണ് വിമോചന ഗാനങ്ങള്‍.വിമാചന ഗാനങ്ങള്‍ മിക്കതും മതനിരപേക്ഷമാണ്. എന്നാല്‍ വിശ്വാസത്തിലും ദൈവശാസ്ത്രത്തിലും അടിസ്ഥാനപ്പെട്ട, സമാധാനവും നീതിയും സ്ഥാപിക്കുന്നതിനുള്ള ദൗത്യത്തിന്  ഊന്നല്‍ നല്‍കുന്ന, ധാരാളം വിമോചന ഗാനങ്ങളുണ്ട്. “ലെറ്റ് മൈ പീപ്പിള്‍ ഗാ” എന്ന ഗാനം വേദപുസ്തക വിശ്വാസത്തിലും ദൈവശാസ്ത്രത്തിലും വേരൂന്നിയതും ഫറവാനെതിരെയുള്ള ഇസ്രായേല്യരുന്റെ" വിമോചന പ്രസ്ഥാനത്തിന്റെയും അടിമത്തത്തില്‍ നിന്ന് ആഫ്രാ അമേരിക്കക്കാരെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന്റെയും സാദൃശ്യം പുറത്തുകാണ്ടുവരുന്നതുമായ ഒരു ആഫ്രാ അമേരിക്കന്‍ വിമാചന ഗാനമാണ്. 

2. ആഫ്രാ-അമേരിക്കന്‍ ജനതീയുടെ  വിമോചന ഗാനങ്ങള്‍

ആഫ്രാ-അമേരിക്കന്‍ സംഗീതജ്ഞനായ മേഷ ബ്രുഗ്ഗെര്‍ഗാസ്മാന്റെ അഭിപ്രായത്തില്‍, തങ്ങളുടെ  മണ്ണില്‍ നിന്നും അപഹരിക്കപ്പെടുകയും 1619 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്തത്തിലേക്കു വില്‍ക്കപ്പെടുകയും ചെയ്ത ആഫ്രിക്കക്കാരായ ആളുകളില്‍ നിന്നും ആവിര്‍ഭവിച്ചവയാണ് ഈ ആത്മീയഗാനങ്ങള്‍ (സ്പിരിച്വലുകള്‍). അടിച്ചമര്‍ത്തപ്പെടുന്ന ആഫ്രാ-അമേരിക്കന്‍ ജനതയ്ക്ക്, പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം കണ്ടെത്തേണ്ടതും, തങ്ങളെത്തന്നെ ആവിഷ്കരിക്കേണ്ടതും ആവശ്യമായിരുന്ന ഒരു സാഹചര്യത്തില്‍ നിന്നു ജനിച്ചവയാണ് ആ ഗാനങ്ങള്‍. തങ്ങളുടെ  ജീവിത  സാഹചര്യങ്ങളുടെയും  വിമാചന പോരാട്ടങ്ങളുടെയും ശക്തമായ ഒരു ഛായാചിത്രം അവര്‍ അതിലൂടെ  സൃഷ്ടിച്ചു. അതിന്റെ അനുരണനങ്ങള്‍ ഇന്നത്തെ ജനങ്ങളുടെയിടയിലും  അനുഭവപ്പെടുന്നുണ്ട്.

രക്ഷപ്പെട്ട അടിമകളും പ്രസ്ഥാനത്തിന്റെ നേതാക്കളുമായ ഫ്രെഡറിക് ഡഗ്ലസ്സിന്റെയും ഹാരിയറ്റ് "ബ്മാന്റെയും അഭിപ്രായത്തില്‍ ഈ ഗാനങ്ങളില്‍ സ്വതന്ത്ര ജീവിതത്തിലേക്ക് വഴികാട്ടുന്ന പരോക്ഷമായ പല സൂചകങ്ങളും ഉണ്ടായിരുന്നു. 

"അയാം ഓണ്‍ മൈ വേ ടു കനാന്‍ ലാന്‍ഡ്”, എന്ന ഗാനത്തില്‍ "കനാന്‍” എന്ന പദത്തിന്റെ അര്‍ത്ഥം സ്വര്‍ഗ്ഗം എന്നു മാത്രമായിരുന്നില്ല, വടക്ക്, വിശേഷിച്ചും കാനഡ ആയിത്തീര്‍ന്ന ബ്രിട്ടീഷ് കാളനികള്‍ എന്നുകൂടി അര്‍ത്ഥമാക്കിയിരുന്നു.

"സ്വിങ് ലാ, സ്വീറ്റ് ചാരിയറ്റ്" എന്ന ഗാനത്തിലുള്ള രഹസ്യ കാഡ് "ലാ” ആഴത്തിലുള്ള തെക്കിനെ സൂചിപ്പിക്കുന്നു' "എന്നെ തെക്കു  നിന്നും അടിമത്തത്തില്‍ നിന്നും ഉയര്‍ത്തുകയും വടക്കുള്ള സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യൂ" എന്നാണ് ആ ഗാനം പറയാന്‍ ശ്രമിയ്ക്കുന്നത്‌ .

വേട്ടനായ്ക്കള്‍ക്ക് അവരുടെ ഗന്ധം തിരിച്ചറിയുവാന്‍ കഴിയുകയില്ലെന്ന ഒരു സൂത്രം നല്‍കുന്നുണ്ടായിരുന്നു. “ഡീപ് റിവര്‍" എന്ന പാട്ടില്‍ യോര്‍ദ്ദാന്‍ നദിയെന്നത്  ഒഹായാ നദിക്കുള്ള കാഡാണ് ഒഹായാ നദിക്കു കുറുകെ കടക്കാനായാല്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തില്‍ ജീവിക്കാം എന്നാണ് ആ വരികളിലൂടെ പറയാൻ  ശ്രമിയ്ക്കുന്നത് .

അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു പാട്ടാണതെന്ന്  യജമാനന്മാര്‍ക്ക് അറിയാമായിരുന്നതുകൊണ്ട്  'ഗാ ഡൗണ്‍ മാസസ്'’ അടിമകള്‍ക്ക് വിലക്കപ്പെട്ട ഒരു ഗാനമായിരുന്നു. മോശ അവന്റെ ജനത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച വേദപുസ്തക കഥയുമായി ബന്ധപ്പെട്ട ഈ ഗാനം അടിമത്തത്തിലുള്ള ജനതയെ പ്രചോദിപ്പിക്കുകയും യജമാനന്മാര്‍ക്ക് അവരെ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.

അങ്ങനെ അടിമകള്‍ ബന്ധനത്തിലായിരുന്ന സമയത്ത് അവരുടെ സ്വന്തം  നിരാശയുടെ  മധ്യേയാണ് ഈ മഹത്തായ സംഗീതധാര ഉരുവായത് . അവരുടെ  ശബ്ദവും അളക്കാനാവാത്ത അവരുടെ  പ്രത്യാശയുടെയും ധൈര്യത്തിന്റെയും പ്രകടനവുമായിരുന്നു അവരുടെ  സംഗീതം . സ്വാതന്ത്ര്യത്തിലേക്കും അന്തസ്സിലേക്കുമുള്ള അവരുടെ  സഞ്ചാരത്തെ അവത്വരിതപ്പെടുത്തി.

3. കേരള പശ്ചാത്തലത്തില്‍നിന്നുള്ള വിമോചന ഗാനങ്ങള്‍ 

ഒരു മറ്റേതൊരു  കലാരൂപമെന്ന നിലയില്‍ കേരളത്തില്‍ വിമോചന ഗാനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമാണ്.ഭൂപ്രഭുക്കളുടെ  ചൂഷണത്തിനെതിരെ പോരാടുന്നതിന് തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തേകുന്ന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, അനേകം ഗാനങ്ങള്‍ 1950 കളില്‍ ഉണ്ടായി. ഒ.എന്‍.വി. കുറുപ്പ് രചിച്ച “പാന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നാളേ”, വയലാര്‍ രാമ വര്‍മ്മ രചിച്ച "ബലികുടീരങ്ങളേ" എന്നിവ പോലെയുള്ള ഗാനങ്ങള്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കതീതമായി കേരള ജനത യുടെ ആത്മാവിനെ വളരെയേറേ
സ്വാധീനിച്ചിട്ടുണ്ട്.

അറുപതുകളിലും എഴുപതുകളിലും തിരുവല്ല ഡൈനാമിക് ആക്ഷന്‍, സഭയിലും സമൂഹത്തിലും പ്രകട മായിരുന്ന വിവേചനങ്ങളെ ചെറുക്കുന്നതിനുള്ള ശക്തിയായി വിമോചന ഗാനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നേതൃത്വം  നല്‍കിയിട്ടുണ്ട്. ഇത്തരം ഗാനങ്ങളുടെ  ഒരു ശേഖരം, ജനകീയ ഗാനങ്ങള്‍ എന്ന ഒരു പുസ്തകമായി 1983 ല്‍ അവര്‍ പുറത്തിറക്കി. മറ്റേതൊരു  വിമോചന ഗാനങ്ങളും വിശ്വാസാധിഷ്ഠിതമായ വിമോചന ഗാനങ്ങളും ഉള്‍പ്പെട്ടിരുന്ന ഈ ഗാന ശേഖരം വേദപുസ്തകത്തെ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കാഴ്ചപ്പാടുകളില്‍ നിന്ന് പുനര്‍വായിക്കുന്നതിനുള്ള
ഒരു ചുവടു വയ്പായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും അവരുടെ  ഗാനങ്ങള്‍ ജാതിവിവേചനത്തെ എതിര്‍ക്കുന്നതിലും ദളിത  ആത്മീയത  ഉയര്‍ത്തിപ്പിടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ജനകീയ പാരാട്ടങ്ങളിലെ ഇടപെടലില്‍ വേരൂന്നിയ മറ്റൊരു കൂട്ടം വിമോചന ഗാനങ്ങള്‍ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ആവിര്‍ഭവിച്ചു. സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ - കേരളയുടെ അംഗങ്ങള്‍, സി.എസ്.ഐ. സഭയ്ക്കുള്ളില്‍ രൂപമെടുത്ത ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനം, മാര്‍ത്തോമ്മ സഭയില്‍ രൂപംകാണ്ട നവീകരണ വേദി, കത്തോലിക്ക  കന്യാസ്ത്രീകളും പുരോഹിതന്മാരും രൂപീകരിച്ച കേരള സ്വതന്ത്ര മത്സ്യത്താഴിലാളി ഫെഡറേഷന്‍ എന്നിങ്ങനെയുള്ള ജനകീയ പ്രസ്ഥാനങ്ങളില്‍ ഭാഗഭാക്കായി. ഈ ഇടപെടലുകള്‍ നീതിക്കും സമാധാനത്തിനുമായുള്ള 
പോരാട്ടങ്ങളുടെ ഭാഗമാകാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ഗാനങ്ങള്‍ രചിക്കാന്‍ അവരെ പ്രചോദിപ്പിച്ചു. ഇത്തരം ഗാനങ്ങളുടെ ഒരു സമാഹാരം പാടാമൊന്നായ് എന്ന ശീര്‍ഷകത്തില്‍ 1993 ല്‍ പുറത്തിറക്കി.

പാടാമൊന്നായി ശേഖരത്തിലെ ഓരാ ഗാനവും ഓരോ പ്രത്യേക പശ്ചാത്തലത്തില്‍ ആവിര്‍ഭവിച്ചവയാണ്. പാര്‍ശ്വവല്‍ക്കരണം, അനീതി, ചൂഷണം, പ്രതിഷേധം, ആത്മ സംഘര്‍ഷം, പോരാട്ടങ്ങള്‍, ആഘോഷങ്ങള്‍ എന്നീ അനുഭവങ്ങളെ സംബാധന ചെയ്യുവാന്‍ അവ ശ്രമിച്ചിട്ടുണ്ട്. അവ രചിച്ചത്  ചില വ്യക്തികളാണെങ്കിലും, അതിനുള്ള പ്രചോദനം നല്‍കുന്നതില്‍ അവര്‍ ഭാഗമായിരുന്ന എസ്.സി.എം., സി.എസ്.ഐ. യുവജന പ്രസ്ഥാനം, ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനം, ആവാസ് (റായ്പൂര്‍) തുടങ്ങിയ സമൂഹങ്ങളും കൂട്ടായ്മകളും വളരെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. 

4. പാടാമൊന്നായി ഗാനങ്ങളുടെ ദൈവശാസ്ത്ര അടിത്തറ

പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി, പാടാമൊന്നായി ഗാനങ്ങള്‍, ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുകയൊ  അവയില്‍ നിന്ന് ഒഴിഞ്ഞുമാറുകയൊ ചെയ്യുന്നതിനു പകരം, അവയെ സൂക്ഷ്മമായി സംബോധന ചെയ്യുകയും നേരിടുകയും ചെയ്യുന്ന ഒരു വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ഈ ഗാനങ്ങളുടെ വിഷയങ്ങളില്‍ ചിലവ ചുവടെ പറയുന്ന പ്രകാരമാണ്.

"പാടാമൊന്നായി  പാടാമൊന്നായി  തരളിതമൊരു നവഗാനം
അതിന്റെ ഗരിമയിലലിഞ്ഞുചേര്‍ന്നങ്ങൊഴുകാമൊന്നായ് നാം"

സന്തോഷ് ജോര്‍ജ് രചിച്ച ഈ ഗാനം എല്ലാ രൂപങ്ങളിലുമുള്ള വൈയക്തികതാവാദത്തെ വെല്ലുവിളിക്കുന്ന ഒരു സംഘം ചേരലിന് ആഹ്വാനം ചെയ്യുന്നു. ഉറവയായി പ്രയാണം ആരംഭിക്കുന്ന അരുവികള്‍ ഒരുമിച്ചു ചേര്‍ന്ന്
പുഴകളായും പിന്നീട് നദികളായും സമുദ്രത്തില്‍ ലയിക്കുന്നത്, ഉത്ഭവാദ്ദേശ്യം നിവര്‍ത്തിയ്ക്കുന്നതിനേയും ജീവിത പൂര്‍ണ്ണത കൈവരിയ്ക്കുന്നതിനേയും പ്രതീകവല്‍ക്കരിക്കുന്നതുപാലെ, ഒത്തുചേരലില്‍ കൂടി മാത്രമേ ജീവിതത്തിന്റെ പൂര്‍ണ്ണത നമുക്ക് നേടാനാവൂ എന്ന് ഈ ഗാനം ഉറപ്പിച്ചു പറയുന്നു. ഒഴുകുമ്പാള്‍, ചുറ്റുമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ജീവന്‍ നല്‍കുന്ന സ്രോതസ്സായിത്തീരുന്ന പുഴ, സ്വയം ഒഴുകുന്നത് അവസാനിപ്പിയ്ക്കുമ്പാള്‍ സ്വയം നഷ്ടപ്പെടുകയും,അഴുകുവാന്‍ തുടങ്ങുകയും ചെയ്യുന്നു.

"പാടുന്നു നമ്മളിന്നാര്‍ക്കുവേണ്ടി
കൈത്താളമേളങ്ങളാര്‍ക്കുവേണ്ടി
നമ്മുടെമാഹന സംഗീതധാരകള്‍
പെയ്തിറങ്ങീടുന്നതാര്‍ക്കുവേണ്ടി"

ബാബു കോടംവേലില്‍ എഴുതിയ ഈ ഗാനം, പാട്ടുകള്‍ നാം ആര്‍ക്കു വേണ്ടിയാണ് പാടുന്നത്, ആര്‍ക്കു വേണ്ടിയാണ് നാം സംഗീത പെരുമഴ പെയ്യിക്കുന്നത് എന്ന ചാദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്ന ഈ ഗാനം വൃണിതഹൃദയരായവര്‍ക്കും കടുത്ത വേദനയാലും പീഢയാലും ഞരങ്ങുന്നവര്‍ക്കും വേണ്ടി പാട്ടുകള്‍ ഒരുമിച്ച് പാടാനാണ് ജനങ്ങളെ ആഹ്വാനം ചെയ്യുന്നത്.

"അനുഗമിപ്പാനാണഭിലാഷം
കാലുകളാ ബലഹീനം
ശക്തി നല്‍കൂ പ്രിയനായകാ
ശക്തി നല്‍കൂ ശിഷ്യരാകാന്‍"

സന്തോഷ് ജോര്‍ജ് രചിച്ച ഈ ഗാനം ക്രിസ്തുവിനെ അനുഗമിക്കാനുള്ള അഭിലാഷം പ്രകടമാക്കുന്നു. കുരിശിലേക്കുള്ള പാത അപായസാദ്ധ്യതകള്‍ നിറഞ്ഞതും അപകടകരവുമാണെന്നും അതിനാല്‍ കാല്‍വറിയുടെ നിണമണിഞ്ഞ പാത പിന്തുടരുന്നതിന് മാനുഷിക അവസ്ഥകളുടെ ബലഹീനതകളെ അതിജീവിക്കുന്നതിന് ദൈവകൃപ ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് വെളിപ്പെടുത്തുന്നു.

"ഉണര്‍ന്നു പാടിടാം അനുദിനവും
ക്രൂശതിലുയരും ആത്മയാഗം
നവജീവധാരയിന്‍ ജയഭേരിയായി
അനുരഞ്ജനമതിന്‍ ഗാഥയായ് "

അലക്സാണ്ടര്‍ വര്‍ഗീസ് രചിച്ച ഈ ഗാനം ജീവന്റെ പുത്തന്‍ പ്രവാഹങ്ങളുടെ ഒരാഘോഷമായ, കുരിശിലെ ക്രിസ്തുവിന്റെ ത്യാഗത്തെ കുറിച്ചുള്ളതാണ്. ഈ പ്രവാഹമാണ് ജനങ്ങള്‍ക്കിടയിലുള്ള എല്ലാ പ്രതിബന്ധങ്ങളെയും നീക്കം ചെയ്യുകയും രാഗാതുരയായ ഭൂമി മാതാവിന്റെ മുറിവുകളെ ഉണക്കാന്‍ ശേഷിയുള്ള ഒരു സാന്ത്വന വൈതലമായി മാറുകയും ചെയ്യുന്നത്.

"അനര്‍ഘസ്നേഹാപഹാരമായി
കുരിശില്‍ ജീവനെ നല്കിയാനേ
വിനീതനായി ഞാന്‍ തരുന്നെന്നേയിതാ
മരിച്ചിടാന്‍ നിന്‍ ഹിതനിവര്‍ത്തിക്കായ് "

എസ്.കെ. ഏബ്രഹാം രചിച്ച ഈ ഗാനം ദൈവഹിതത്തോട് അടുത്തുനില്‍ക്കാനായി തന്റെ മുഴുവന്‍ ജീവനും ഒരുവന്‍ മരണത്തിനു പോലും വിട്ടുകൊടുക്കുന്ന ഒരു സമര്‍പ്പണഗാനമാണ്. ഈ ഗാനം അന്തസ്സും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം സമൂഹത്തിന്റെ പ്രാന്തങ്ങളില്‍ കണ്ടെത്തുന്ന ഒരു ക്രിസ്തീയ സാക്ഷ്യത്തിന്റെ സങ്കല്പമാണ് മുന്നാട്ടുവയ്ക്കുന്നത്.

"ഉന്നതശില്പിയാം ദൈവമേ
വിരൂപശില്പമാം മാനവ ജീവിതം
സൗന്ദര്യപൂര്‍ണ്ണമാക്കേണമേ
അതില്‍നിന്നായുധം ഞാനാകണമേ"

ഈപ്പന്‍ മാത്യൂ രചിച്ച ഈ ഗാനം മനുഷ്യ ജീവിതത്തിന്റെ പരുക്കന്‍ അസംസ്കൃതിയെ മനോഹരമായ ഒരു കലാശില്പമായി മെനഞ്ഞെടുക്കാന്‍ ശേഷിയുള്ള ഒരു ശില്പിയായ ദൈവത്തിന് തന്റെ ജീവിതം ഒരാള്‍ സമര്‍പ്പിക്കുന്നതിന്റെ പ്രതീകാത്മകത്വം പ്രകടമാക്കുന്നു. മനുഷ്യജീവിതം സന്താഷത്തിന്റെയും സങ്കടങ്ങളുടെ യും അനവധി നിറങ്ങളും നിഴലുകളും കലര്‍ന്ന ഒരു അപൂര്‍ണ്ണമായ കലാശില്പമാണെങ്കിലും, കുരിശിലെ ത്യാഗത്തിന്റെ നിറവിലൂടെ ക്രിസ്തുവിലെ ദൈവത്തിന് മനുഷ്യ ജീവിതങ്ങളില്‍ ഇടപെടാനും അവയില്‍ അര്‍ത്ഥവും ഉദ്ദേശ്യവും സൗന്ദര്യവും നിറങ്ങളും നിറയ്ക്കുവാനും സാധിക്കും എന്ന് ഈ ഗാനം പറഞ്ഞ് വയ്ക്കുന്നു.

"ഈമണല്‍ക്കാടുകള്‍ ഈച്ചരല്‍പാതകള്‍
ഇരുളിന്റെ മേടും കടന്ന്
ഈസംഘയാത്രയില്‍ ഈധന്യവേളയില്‍
ഇതുതന്നെ നമ്മുടെസ്വപ്നം"


ബാബു കോടംവേലില്‍ രചിച്ച ഈ ഗാനം പരസ്പരം അംഗീകരിച്ച്, കൂട്ടായി ആഘോഷമായി സഞ്ചരിയ്ക്കുന്നവരുടെ യാത്രയുടെ സഫലീകരണമായ പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ച് വര്‍ണ്ണിക്കുന്നു. അത് ചേതനയുടെ നാളം സംരക്ഷിക്കുന്നതിനുള്ള ജാഗ്രത ആഹ്വാനം ചെയ്യുകയും, ഭൂരിപക്ഷം മനുഷ്യരും തങ്ങളുടെ അന്തരംഗത്തില്‍ പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നതായ സമത്വം, നീതി, ആനന്ദം എന്നിവ കളിയാടുന്ന ഭാവിയെക്കുറിച്ചുള്ള സ്വപ്നത്തെ ദീപ്തമാക്കുകയും ചെയ്യുന്നു.

"നിന്‍ഹിതം ചെയ്തിടാന്‍ വൈമനസ്യം കാട്ടും
കൈകള്‍ നീ എടുത്താലും
നിന്‍ദര്‍ശനത്തിനു വിമുഖതകാട്ടും
കണ്‍കള്‍ നീ എടുത്താലും"

സന്തോഷ് ജോര്‍ജ് രചിച്ച ഈ ഗാനം ദര്‍ശനങ്ങള്‍ കാണാന്‍ വിസമ്മതിക്കുന്ന കണ്ണുകളും ദൈവഹിതം ചെയ്യാന്‍ മടിക്കുന്ന കരങ്ങളും എടുത്തുകൊള്ളാന്‍ ദൈവത്തോട് തന്നെ ആവശ്യപ്പെടുകയാണ്. ഉപയാഗിക്കപ്പെടുമ്പാള്‍ തകര്‍ന്നുപോയാല്‍ പോലും ദൈവത്തിന്റെ കരത്തിലെ വില്ലായി ഉപയാഗിക്കപ്പെടുന്നതിലൂടെയാണ് ജീവിതത്തിന്റെ സാഫല്യം കൈവരിക്കുന്നത്, എന്ന് ഈ ഗാനം ഊന്നിപ്പറയുന്നു.

"രാജകുമാരാ ദേവകുമാരാ
ദാവിദിന്‍ വംശജാ
എവിടെനിന്‍ ചെങ്കാല്‍ എവിടെനിന്‍ പാന്‍മുടി
എവിടെവിഭൂഷണജാലം"

കോശി തലയ്ക്കല്‍ രചിച്ച ഈ ഗാനം ഭൂമിയിലെ ഒരു പരമ്പരാഗത രാജാവിന്റേതില്‍ നിന്ന് പൂര്‍ണ്ണമായും വിപരീതമായ ക്രിസ്തുവിന്റെ രാജത്വത്തെ പ്രതിപാദിയ്ക്കുന്നു. കൊട്ടാരത്തിനു പകരം ഒരു കാലിത്തൊഴുത്ത് തെരഞ്ഞെടുത്ത, കിരീടമൊ , വേഷഭൂഷാദികളോ  ഇല്ലാത്ത ഒരു രാജാവ്, ഒരു തച്ചന്റെ ആലയില്‍ വളര്‍ന്ന ഒരു രാജാവ്. മാത്രമല്ല, സകല മനുഷ്യര്‍ക്കും വേണ്ടി തന്റെ ജീവന്‍ നല്‍കിയവനുമാണ് ഈ രാജാവ്.

"മനുഷ്യപുത്രനവന്‍ നടകൊണ്ടു
പുരുഷാരമന്നവനെ പിന്‍ചെന്നു
നിര്‍ജനമരുഭൂവില്‍ ഒരുനവജനപദമായ്
അകമുണര്‍ന്നവരവനെ പിന്‍ചെന്നു"

സന്തോഷ് ജോര്‍ജ് രചിച്ച ഈ ഗാനം നിരാലംബരും വൃണിതരുമായ ജനങ്ങളോടൊപ്പം തെരുവിലൂടെ നടന്ന്, ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാവരുടെയും അന്തസ്സും സമത്വവും ദൃഢീകരിക്കുന്ന ഒരു പുതിയ മുന്നേറ്റം സൃഷ്ടിച്ച ക്രിസ്തുവിനെ ചിത്രീകരിക്കുന്നു.

1993 ല്‍ പ്രസിദ്ധീകരിച്ച പാടാമൊന്നായി എന്ന പാട്ടുപുസ്തകം 199ത ല്‍ പുന:പ്രസിദ്ധീകരിച്ചു. പരമ്പരാഗതമായ ക്രിസ്തീയ ഭക്തി ഗാനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഉള്ളടക്കവും സംഗീതവുമുള്ള 100 ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പരിവര്‍ത്തനം കൊ ണ്ടുവരാനാകുന്ന പുതിയ വിശ്വാസവും ആത്മീയതയുമാണ് ഈ ഗാനങ്ങള്‍ അന്വേഷിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥലം ഭദ്രമാക്കാനുള്ള ഒരു വ്യക്തിയുടെആസക്തിയില്‍ നിന്ന് വ്യത്യസ്ഥമായി ജീവന്റെ പൂര്‍ണ്ണതയ്ക്കായുള്ള പോരാട്ടങ്ങളില്‍ മുന്‍കാലചരിത്രത്തില്‍ എന്നപോലെ ഇന്നും സജീവമായി തുടരുന്ന ചരിത്രപുരുഷനായ ക്രിസ്തുവിന്റെ ഇടപെടലുകളാണ് ഈ ഗാനങ്ങളുടെ ദൈവശാസ്ത്രപരമായ അടിസ്ഥാനം. ലോകത്തില്‍ നീതിയും സമാധാനവും സ്ഥാപിക്കുന്നതും അനുരഞ്ജിപ്പിക്കുന്നതുമായതും ദൈവത്തിന്റെ പ്രവൃത്തിയുടെ ഭാഗമാകാനുമുള്ള, ഒത്തൊരുമിച്ചുള്ള ഒരു കീഴ്പ്പെടലും സമര്‍പ്പണവുമാണ് ഈ ഗാനങ്ങളുടെ സത്ത.

ഈ ഗാനങ്ങള്‍ സുസംഘടിതമായ ഒരു യത്നത്തിന്റെ ഭാഗമായി രചിക്കപ്പെട്ടവയല്ല, മറിച്ച് സമകാലീന ലോകത്തിന്റെ വിശ്വാസങ്ങളുമായി മല്‍പ്പിടുത്തം നടത്തിയ ചെറു കൂടിവരവുകളില്‍ നിന്നും ശില്പശാലകളില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഈ ഗാനങ്ങളെ രൂപപ്പെടുത്തിയ ഘടകങ്ങളിലൊന്ന് സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രൈസ്തവ സാക്ഷ്യത്തിന്റെ അര്‍ത്ഥത്തിനായുള്ള തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ഗാനരചയിതാക്കള്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ / ഗ്രാമങ്ങളില്‍ നടത്തിയ ഇടപെടലുകളാണ്.

ഈ ഗാനങ്ങള്‍ തങ്ങളുടെ സാക്ഷ്യത്തിന്റെ ഇടപെടല്‍ അന്വേഷിക്കുന്ന വ്യക്തികളെയും, കൂട്ടായ്മകളെയും, വിശ്വാസ പ്രസ്ഥാനങ്ങളെയും ക്രൈസ്തവ വിശ്വാസ വിചിന്തനത്താടൊപ്പം തങ്ങളുടെ ലോകവീക്ഷണം പുനര്‍വിചിന്തനം ചെയ്യുന്നതിനും ജീവിതത്തില്‍ ബദല്‍ നിയോഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനും പ്രചാദിപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് .

5. പാടാമൊന്നായ് ഗാനങ്ങളുടെ ഇന്നത്തെ പ്രസക്തി

സമൂഹം പൊതുവായും സംഗീതലോകം പ്രത്യേകിച്ചും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ വിഷയങ്ങളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്യാതെ വികലവും വ്യക്തിഗതവുമായ നേട്ടങ്ങളുടെ ആത്മീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൈവരുന്നു. കേരള സമൂഹവും ഭാരതീയ സമൂഹവും എന്നത്തെക്കാളും കൂടുതലായ ലിംഗപരമായ അസമത്വവും ജാതീയതയും പുലര്‍ത്തുന്നവരായി മാറിക്കാണ്ടിരിക്കുന്നതിനാല്‍, പരമ്പരാഗത ഗാനരചയിതാക്കളും സംഗീതജ്ഞരും ക്രൈസ്തവ ഗാന മേഖലത പ്രത്യേകിച്ചും തങ്ങളുടെ ചുറ്റുമുള്ള ലോകത്തെ രൂപപ്പെടുത്തുന്ന ധാര്‍മ്മിക വിഷയങ്ങളില്‍ നിന്ന് അകലം പാലിക്കുകയും ഭൗതീക അനുഗ്രഹങ്ങളും സമൃദ്ധിയും തേടുന്ന ഒരു ദൈവശാസ്ത്രത്തില്‍ അഭിരമിക്കുകയും ചെയ്യുന്നു. സംഗതമായ സാക്ഷ്യത്തിനായുള്ള ഏത് അന്വേഷണത്തെയും അപ്രസക്തമാക്കുന്ന ഈ പ്രവണത, വിശ്വാസത്തിന്റെ സാക്ഷ്യത്തിന് വിലങ്ങുതടിയാണ്. അതിനാല്‍ വിമോചനാത്മകമായ ഈ ഗാനങ്ങള്‍ പുനരവതരിപ്പിക്കുകയും, ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും അവ ജനപ്രിയമാക്കുകയും ചെയ്യുക എന്നുള്ളത് വളരെ പ്രധാനമാണ്. ഈ ഗാനങ്ങളുടെ വിപുലമായ വ്യാപനം പുതിയ ഗാനങ്ങള്‍ രചിക്കുന്നതിന് വഴി തെളിക്കുമെന്നും പ്രസക്തമായ ആത്മീയതയ്ക്കും സാക്ഷ്യത്തിനുമായുള്ള നവ്യമായ ഒരു ത്വരയ്ക്ക് നാന്ദിയാവുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു. 

6. ഓണ്‍ലൈന്‍ ലിബറേറ്റീവ് സാംഗ് പോര്‍ട്ടല്‍

ഓണ്‍ലൈന്‍ ലിബറേറ്റീവ് സോങ് പോര്‍ട്ടല്‍ ഗാനത്തിന്റെ വരികള്‍, സ്റ്റാഫ് നൊട്ടേഷന്‍ രൂപത്തിലുള്ള സംഗീതം ,ഗാനത്തിന്റെ ഓഡിയാ / വീഡിയാ റിക്കാര്‍ഡിംഗ്, ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും ലഘുജീവചരിത്രക്കുറിപ്പ്, അതോടൊപ്പം  ഗാനത്തിന്റെ ദൈവശാസ്ത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തെ കുറിച്ചുള്ള ഒരു വിവരണം എന്നിവ അടങ്ങിയ ഒരു റിപാസിറ്ററി ആയിരിക്കും. പൊതുജനങ്ങള്‍ക്ക് ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് ഗാനങ്ങള്‍ ശ്രവിക്കുകയും ഒപ്പം വരികളും സ്റ്റാഫ് നൊട്ടേഷനും കുറിപ്പുകളും വായിക്കുകയും ചെയ്യാനാവും.

വിമോചനാത്മകമായ ഗാനങ്ങള്‍ മറ്റേതൊരു ഗാനങ്ങളുടെയും വിശ്വാസാധിഷ്ഠിട  ഗാനങ്ങളുടെയും ലിംഗപരമായ അസമത്വം , പരിസ്ഥിതി സംരക്ഷണം, മതസൗഹാര്‍ദ്ദം തുടങ്ങിയ സമകാലീന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ഗാനങ്ങളുടെയും സമാഹാരമാണ്. വര്‍ത്തമാനകാല പശ്ചാത്തലത്തിന് പ്രസക്തമായ പുതിയ ഗാനങ്ങള്‍ വിഷയം തിരിച്ച് സൃഷ്ടിക്കുന്നതിനും പോര്‍ട്ടലിലൂടെ  അവ വ്യാപനം ചെയ്യുന്നതിനും കൂടുത ല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.

21 റഫറന്‍സുകള്‍
1. പാടാമൊന്നായ് പാട്ടുപുസ്തകം ക്രൈസ്തവ സാഹിത്യ സമിത്, തിരുവല്ല 1993 ല്‍ പ്രസിദ്ധീകരിച്ചത്, റീപ്രിന്‍റ്
1997 ല്‍
2. ജനകീയ ഗാനങ്ങള്‍ പാട്ടു പുസ്തകം ഡൈനാമിക് ആക്ഷന്‍, തിരുവല്ല 2017 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചത്
(നാലാം പതിപ്പ്)
3. ഷാലാം ഷാലാം, ജെ.എം.എം. പഠന കേന്ദ്രം, തിരുവനന്തപുരം 2003 ല്‍ പ്രസിദ്ധീകരിച്ച ക്രിസ്മസ് ഗാന
ബുക്ക്ലെറ്റ്
4. ആഫ്രിക്കന്‍-അമേരിക്കന്‍ സ്പിരിച്വല്‍സ്: മ്യൂസിക് ഓഫ് ദ സ്ലേവ്സ്, കാല്‍വിന്‍ ഏള്‍ രചിച്ചത്
http://www.songsoffreedom.ca/episodes/our_songs/

അനുബന്ധം 1

പാടാമൊന്നായ് ഗാനങ്ങളുടെ പട്ടിക

1. നിന്‍ ഹിതം ചെയ്തിടാന്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
2. ഈ മണല്‍ക്കാടുകള്‍ - രചന ബാബു കോടംവേലിൽ & സംഗീതം സന്തോഷ് ജോര്‍ജ്   
3. ഉണര്‍ന്നു പാടിടാം അനുദിനവും - രചനയും സംഗീതവും റവ. അലക്സാണ്ടര്‍ വര്‍ഗീസ്
4. അനര്‍ഘ സ്നേഹോപഹാരമായി - രചന എസ്.കെ. ഏബ്രഹാം & സംഗീതം സന്തോഷ് ജോര്‍ജ്   
5. പാടുന്നു നമ്മളിന്നാര്‍ക്കുവേണ്ടി - രചന ബാബു കോടംവേലിൽ  & സംഗീതം സന്തോഷ് ജോര്‍ജ്   
6. സ്വീകരിക്കൂ സ്വീകരിക്കൂ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
7. അഗ്നിയാവുക നമ്മള്‍ - രചന വിനോദ് കോശി & സംഗീതം സന്തോഷ് ജോര്‍ജ്   
8. ദേവാലയം എന്‍ ജീവാലയം - രചനയും സംഗീതവും ഈപ്പന്‍ മാത്യൂ
9. അനുഗമിപ്പാനാണഭിലാഷം - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
10. സത്യ സ്വരൂപാ പ്രണാമം - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
11. നീ മൗനം ഭജിച്ചാല്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
12. അരുളുക വരം അടിയാരില്‍ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ജാര്‍ജ് സഖറിയ
13. മനസ്സുണ്ടെനിക്ക് നീ ശുദ്ധമാക - രചന സന്തോഷ് ജോര്‍ജ്    & സംഗീതം റവ. അലക്സാണ്ടര്‍ വര്‍ഗീസ്
14. പാടാമൊന്നായ് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
15. സൂര്യനായ് തേജാരൂപമായ് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
16. നാഥാ നീയെന്റെ മാനസത്തേ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
17. സത്യ സുന്ദരമായ വചനം - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ജോസ്
18. വര്‍ഷകണങ്ങള്‍ രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
19. അശാന്തിയും തീരം - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
20. അവന്‍ നമ്മെ നയിച്ചിടുമ്പാള്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
21. ആ ഭാവഗംഗ ഒഴുകി"ട്ടേ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
22. അനുപമ സുന്ദര വേള - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
23. രാജകുമാരാ ദേവകുമാരാ - രചന പ്രാഫ കോശി തലയ്ക്കല്‍ സംഗീതം ഡാ. എബ്രഹാം ജോഷ്വ
24. സൃഷ്ടി സ്ഥിതിലയ താളമെവിടെ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
25. എന്റെ ജനത്തിന്‍ കഷ്ടത - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
26. ഉയരെ മുകിലിന്‍ നിരകളും - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ജയപാലന്‍
27. ഈ മനാഹര രാത്രിയില്‍ - രചന ഈപ്പന്‍ മാത്യു & സംഗീതം എലിസബത്ത് മാത്യൂ
28. തമസാമാ - രചന ബേബി തയ്യില്‍ & സംഗീതം പി.സി. മൂപ്പായിക്കാ"്
29. വഴിയാരുക്കാനാരുങ്ങും - രചനയും സംഗീതവും കെ.ജെ. ബേബി
30. സ്വപ്നം വി"രും ഭൂമിയില്‍ - രചനയും സംഗീതവും റവ സാജന്‍ പി മാത്യു
31. ഈയിളം കുരുന്നുകള്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
32. സ്വപ്നങ്ങളാക്കെയും - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
33. നാഥാ നീയെവിടെ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
34. കാലിത്താഴുത്തില്‍ പുല്‍ത്താട്ടി തന്നില്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
35. ഓശാന ഓശാന - രചനയും സംഗീതവും കെ.ജെ. ബേബി
36. ഈ രാവും ഈ വെണ്ണിലാവും - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
37. ആനന്ദം കരകവിയുകയായ് - രചന സന്തോഷ് ജോര്‍ജ്    & സംഗീതം സ്വാമി യേശുദാസന്‍
38. മന്നവേന്ദ്ര പാടിടുന്നിതു - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
39. സ്വര്‍ഗ്ഗസങ്കല്പങ്ങള്‍ - രചന പ്രാഫ. വി.സി. ജോണ്‍ & സംഗീതം ജയപാലന്‍
40. ക്ഷമിക്കൂ ശിശുവേ - രചന റവ. ജി. ശാഭനം & സംഗീതം ഡാ. എബ്രഹാം ജോഷ്വ
41. നിന്‍ പാറ്റേത ചുവടുകള്‍ വയ്ക്കുവാന്‍ - രചന യാക്കാബ് റ്റേതാമസ് & സംഗീതം സന്തോഷ് ജോര്‍ജ്   
42. ജീവന്‍ പകര്‍ന്നീടുവാന്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
43. ഷാലാം ഷാലാം - രചന യാക്കാബ് റ്റേതാമസ് & സംഗീതം ഈപ്പന്‍ മാത്യൂ
44. ദൂരെ ദൂരെയാ മാമലകള്‍ക്കപ്പുറം - രചനയും സംഗീതവും റവ. അലക്സാണ്ടര്‍ വര്‍ഗീസ്
45. വിണ്ണിന്റെ നായകനേ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
46. സൂര്യനുദിച്ചൂ - രചന സന്തോഷ് ജോര്‍ജ്    സംഗീതം ഡാ. എബ്രഹാം ജോഷ്വ
47. അഭയം അഭയം റ്റേതടി ന"ന്നു - രചനയും സംഗീതവും റവ. അലക്സാണ്ടര്‍ വര്‍ഗീസ്
48. കൃപ ലഭിച്ചവളേ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
49. ഇരുള്‍ പൂത്തു നില്‍ക്കുമീ - രചന ബാലന്‍ പി. വൈ. & സംഗീതം സന്തോഷ് ജോര്‍ജ്   
50. ആകാശ നീലിമയും - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഈപ്പന്‍ മാത്യൂ
51. മനുഷ്യ പുത്രനവന്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
52. തവഹിതാചാരി - രചന എസ്.കെ. ഏബ്രഹാം & സംഗീതം ഡാ. എബ്രഹാം ജോഷ്വ
53. ആകാശമേ കേള്‍ക്കുക - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
54. പരമ പിതാവേ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
55. കനിവേറും സ്നേഹപിതാവേ - രചനയും സംഗീതവും റവ സാജന്‍ പി മാത്യു
56. വി" ചാല്ലി നീങ്ങുമീ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
57. കാടിയ കാറ്റായ് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
58. മനുകുല ദുരിത നിവാരകനായ് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
59. ഉദയം ചെയ്തീടാം - രചനയും സംഗീതവും കെ.ജെ. ബേബി
60. പൂമഴയായ് - രചന റെജി മാഹന്‍ & സംഗീതം സന്തോഷ് ജോര്‍ജ്   
61. പൂര്‍വ്വ സന്ധ്യാ നഭസിങ്കല്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
62. കാണാക്കര കേറി - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
63. ഉന്നത ശില്പിയാ ദൈവമേ - രചന ജോര്‍ജ് റ്റേതാമസ് & സംഗീത് എലിസബത്ത് മാത്യൂ
64. ജഗമഖിലം - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
65. യുഗവാസരത്തിന്റെ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
66. ദൈവം താന്‍ നമ്മാടു കൂടെയുണ്ട് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
67. ക്രിസ്തു യേശുവിന്‍ സ്വാതന്ത്ര്യം - രചനയും സംഗീതവും റവ വി.എം. മാത്യു
68. സത്യത്തിന്റെ പാതയില്‍ - രചനയും സംഗീതവും മാമ്മന്‍ വര്‍ഗ്ഗീസ് തിട്ടമേല്‍
69. ജീവനായുള്ളാരു - രചനയും സംഗീതവും സന്തോഷ് ജോര്‍ജ് 
70. ഉറങ്ങാമലേ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം റവ എം.ജെ. ജോസഫ്
71. ജഞാനികളേ ലജ്ജിതരാക്കിടുവാനായ് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
72. നിന്‍ പാറ്റേത ക്രൂശിന്‍ പാറ്റേത - രചന ബാബു കോടംവേലിൽ  & സംഗീതം ഷാജി നേടുഞ്ചേരി
73. സുവിശേഷത്തിന്‍ മാറ്റാലികള്‍ - രചനയും സംഗീതവും റവ. വി.എം. മാത്യൂ
74. യേശുവേ ലാകത്തില്‍ സാക്ഷിച്ചീടാന്‍ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം
75. കാലം തികഞ്ഞു - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
76. ആരാവം മുഴങ്ങി - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
77. നീയെന്നെ കൈവിട്ടന്റെതന്തേ - രചന ബാബു കോടംവേലിൽ  & സംഗീതം സന്തോഷ് ജോര്‍ജ്   
78. ധ്യാന നിരതനായ് - രചന എസ്.കെ. ഏബ്രഹാം & സംഗീതം സന്തോഷ് ജോര്‍ജ്   
79. വിനീതരായ് വിനീതരായ് - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
80. ഉറക്കു പാട്ടിന്‍ ഇഴകളുലയ്ക്കും - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ജയപാലന്‍
81. മൂകയാം രാത്രി - രചനയും സംഗീതവും ഈപ്പന്‍ മാത്യൂ
82. മനുഷ്യനേ സ്നേഹിച്ച ദേവ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
83. നിന്‍ രൂപം തന്നെന്നില്‍ - രചന & സംഗീതം ഈപ്പന്‍ മാത്യൂ
84. നവദമ്പതികളേ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
85. തുറന്നില്ല നാഥാ നിന്‍ വാതിലുകള്‍ - രചന ബാബു കോടംവേലിൽ  & സംഗീതം സന്തോഷ് ജോര്‍ജ്   
86. ഈ രാവിന്‍ ഹൃദയത്തിലൂടെ - രചന ബാബു കോടംവേലിൽ  & സംഗീതം ഡാ. എബ്രഹാം ജോഷ്വ
87. നമാ വാകം - രചന സി ബാബു & സംഗീതം ഏബ്രഹാം ഈപ്പന്‍, സന്തോഷ് ജോര്‍ജ്   
88. സ്മരണകള്‍ തന്‍ മണിദീപം - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
89. വിതുമ്പുന്നന്റെതന്തേ - രചനയും സംഗീതവും ബാബൂ കോടംവേലിൽ 
90. ഒരു ദീപ നാളം - രചന ബാബു കോടംവേലിൽ  & സംഗീതം സന്തോഷ് ജോര്‍ജ്   
91. ഒരു നുള്ളു നൈവേദ്യം പാലും - രചന ബാബു കോടംവേലിൽ  & സംഗീതം ഡാ. എബ്രഹാം ജോഷ്വ
92. പാഴ്മുളം തണ്ടുകളാണു നമ്മള്‍ - രചന ബാബു കോടംവേലിൽ  & സംഗീതം സന്തോഷ് ജോര്‍ജ്   
93. ശ്രുതലയതാളമായി - രചന പി.ഡി. ജോണ്‍ & സംഗീതം സന്തോഷ് ജോര്‍ജ്   
94. ഗിരി നിരകള്‍ പാടുന്നു - രചന ബാബു കോടംവേലിൽ  & സംഗീതം ഡാ. എബ്രഹാം ജോഷ്വ
95. ശാദ്വല തീരങ്ങള്‍ - രചന യാക്കാബ് റ്റേതാമസ് & സംഗീതം സന്തോഷ് ജോര്‍ജ്   
96. ഷാലാം ഷാലാം - രചന യാക്കാബ് റ്റേതാമസ് & സംഗീതം ഈപ്പന്‍ മാത്യൂ
97. നിദാന്ത യാത്രികര്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
98. ആരാരാ ആരാരാ - രചനയും സംഗീതവും ഈപ്പന്‍ മാത്യൂ
99. പിറക്കാത്തതെന്തേ - രചന ബാബു കോടംവേലിൽ  & സംഗീതം ഡാ. എബ്രഹാം ജോഷ്വ
100. ഇളം കാറ്റ് വീശുന്നേ - രചന ബാബു കോടംവേലിൽ  & സംഗീതം ഡാ. എബ്രഹാം ജോഷ്വ
101. അണയുന്നു നാഥാ - രചന ജിജി അലക്സ് & സംഗീതം സന്തോഷ് ജോര്‍ജ്   
102. കൃപയാല്‍ നിറയ്ക്കുക നാഥാ - രചന ജിജി അലക്സ് സംഗീതം സന്തോഷ് ജോര്‍ജ്  
103. യേശുപൈതലിന്റെ കൊച്ചു സ്വപ്നഭൂമിയില്‍ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം
ജോഷ്വ
104. നാദം പകര്‍ന്നല്ലൊ - രചന & സംഗീതം സന്തോഷ് ജോര്‍ജ്   
105. സുന്ദര നീല നിശീഥിനിയില്‍ - രചന & സംഗീതം സന്തോഷ് ജോര്‍ജ്   
106. നാഥന്‍ വരുന്നൊരു നേരവും കാത്ത് - രചന റവ. ജോര്‍ജ് ഏബ്രഹാം & സംഗീതം സന്തോഷ് ജോര്‍ജ്   
107. സ്നേഹം അമ്മ തന്‍ സ്നേഹം - രചനയും സംഗീതവും ഈപ്പന്‍ മാത്യൂ
108. യാത്ര അനന്തമാം യാത്ര - രചന & സംഗീതം സന്തോഷ് ജോര്‍ജ്   
109. നിത്യവുമങ്ങനെ കഴലിണ പണിയാന്‍ - രചന എസ്.കെ. എബ്രഹാം & സംഗീതം സന്തോഷ് ജോര്‍ജ്   
110. മരുഭൂമിയും മലയോരവും - രചന & സംഗീതം സന്തോഷ് ജോര്‍ജ്   
111. മാനത്താരു വെള്ളിവെളിച്ചം - രചന ബാബു കോടംവേലിൽ  & സംഗീതം ഡാ. എബ്രഹാം ജോഷ്വ
112. നിഗൂഡമായി തന്‍ - രചന & സംഗീതം ഈപ്പന്‍ മാത്യൂ
113. തവജന്മ സാഫല്യ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
114. ഉയരുന്നു ദൈവീക നാദം - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
115. മാനം തുറന്നിറങ്ങുന്നൂ - രചന സന്തോഷ് ജോര്‍ജ്    & സംഗീതം ഡാ. എബ്രഹാം ജോഷ്വ
116. വിടവുകള്‍ മീതെ - രചന യാക്കാബ് റ്റേതാമസ് & സംഗീതം സന്തോഷ് ജോര്‍ജ്   
117. പാടിമണ്‍ പാത - രചന സന്തോഷ് ജോര്‍ജ്    & സംഗീതം എബ്രഹാം ഈപ്പന്‍
118. വചനത്തിന്‍ ദീപങ്ങളാല്‍ - രചന യാക്കാബ് റ്റേതാമസ് & സംഗീതം സന്തോഷ് ജോര്‍ജ്   
119. ഈ തെരുവാരങ്ങള്‍ - രചന ബാബു കോടംവേലിൽ  & സംഗീതം സന്തോഷ് ജോര്‍ജ്   
120. വിജനമായ വീഥിയില്‍ - രചന ഷാജി നെടുഞ്ചേരി & സംഗീതം സന്തോഷ് ജോര്‍ജ്   
121. ബലമരുളുക - രചനയും സംഗീതവും ഈപ്പന്‍ മാത്യൂ
122. ദൈവമീ ലോകത്തെ - രചന ജേക്കബ് ജോണ്‍ & സംഗീതം ഈപ്പന്‍ മാത്യൂ
123. സുന്ദര നീല നിശീഥിനി - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്   
124. ഭൂഹൃദയത്തിലുണ്‍ന്നിടും - രചന സന്തോഷ് ജോര്‍ജ്    & സംഗീതം സ്വാമി യേശുദാസ്
125. വര്‍ണാഭമാം പ്രപഞ്ചത്തിന്‍ - രചനയും സംഗീതവും സന്തോഷ് ജോര്‍ജ്  
 
സന്തോഷ്‌ ജോർജ്‌ ജോസഫ്‌